ബംഗളൂരു: ഓടുന്ന ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ ആറംഗസംഘം കുത്തി പരിക്കേല്‍പിച്ചു.അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ കൂലിത്തൊഴിലാളികളായ മുഹമ്മദ് ഇർഫാൻ (19), ദർശൻ (21), ഫൈസല്‍ ഖാൻ (22), മുഹമ്മദ് ഇംറാൻ (20), മോയിൻ പാഷ (21), മുനിരാജു (24) എന്നിവരാണ് അറസ്റ്റിലായത്. ഗോള്‍ഗുമ്ബാസ് എക്സ്പ്രസ് എസ്-05 കോച്ചിന്റെ വാതിലിനടുത്തിരുന്ന് പുകവലിക്കുകയും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്ത യുവാക്കളെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍ സതീഷ് ചന്ദ്രയെ സംഘം കുത്തുകയായിരുന്നു. മുറിവില്‍നിന്ന് ചോര ഒഴുകുന്ന അവസ്ഥയില്‍തന്നെ രണ്ടുപേരെ കോണ്‍സ്റ്റബിള്‍ പിടികൂടി. മറ്റുള്ളവരെ റെയില്‍വേ പൊലീസ് സേനയും അറസ്റ്റ് ചെയ്തു.