കൊല്ലം : പൂക്കോട് വെറ്ററിനറി സർവകലാശാലാ കോളേജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ്റെ മരണത്തിലെ മുഖ്യപ്രതികളില്‍ രണ്ടു പേർ പിടിയില്‍കൊല്ലം ഓടനാവട്ടം സ്വദേശി സിൻജോ ജോണ്‍സണ്‍ (21), കാശിനാഥൻ എന്നിവരെയാണ് പിടികൂടിയത്.കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്ന് ഇന്ന് പുലർച്ചെയാണ് സിൻജോയെ പിടികൂടാൻ കഴിഞ്ഞത്.കാശിനാഥൻ പൊലീസില്‍ കീഴടങ്ങുകയാണ് ചെയ്തത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു. ഇതോടെ കേസില്‍ 13 പേരാണ് പിടിയിലായത്.
.