(അജിത് കുമാർ. ഡി )
തിരുവനന്തപുരം : അനന്തപുരിയുടെ ഹൃദയഭാഗം ആണിത്. കിഴക്കേക്കോട്ട യിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്കുള്ള ബസ് ഷെൽട്ടറിന്റെ അവസ്ഥയാണിത്. മുകളിലത്തെ ഷീറ്റുകൾ പൊട്ടി പൊളിഞ്ഞിരിക്കുന്നു. ഏതു സമയവും താഴെ ബസ് കാത്തു നിൽക്കുന്ന വരുടെ തലയിലേക്ക് വീഴാൻ പാകത്തിന്. ബസ് ഷെൽട്ടറിൽയാത്രക്കാർ നിൽക്കുന്നതിനു പകരം വഴിയോര കച്ചവടക്കാരുടെ ഉന്തു വണ്ടി “പാർക്ക് “ചെയ്തിരിക്കുന്നു. അതിനകത്തു കഞ്ചാവ്, നിരോധിക്കപ്പെട്ട ശംബു കച്ചവടം പൊടി പൊടിക്കുന്നു. ഫോർട്ട് പോലീസ്എ യിഡ് പോസ്റ്റ് ഈ ഭാഗത്തു ഉണ്ടെങ്കിലും അത് കൊണ്ട് ഒരു ഗുണവും ആർക്കും ഇല്ലാതെ വെറും “നോക്ക് കുത്തി “. തലസ്ഥാന നഗരം സ്മാർട്ട് സിറ്റി എന്ന് കടലാസ്സിൽ മാത്രം. ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യങ്ങളിൽ അടിയന്തിര നടപടികൾ കൈക്കൊള്ളണംഎന്നആവശ്യത്തിനു ശക്തി ഏറുകയാണ്.