തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ഇത് കണക്കിലെടുത്ത് ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശവും നല്കി.ഫെബ്രുവരിയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ താപനില ഉയർന്നത് തിരിച്ചടിയായിരുന്നു. മാർച്ച് മാസത്തില്‍ വേനല്‍മഴ എത്തുമെന്നും അതുവഴി ചൂട് ഗണ്യമായി കുറയുമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇത് തെറ്റിക്കുന്ന സംഭവ വികാസങ്ങളാണ് മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ കാണാനുള്ളത്. നിലവില്‍ കാലാവസ്ഥാ പ്രവചന പ്രകാരം ഒരിടത്തും വേനല്‍മഴയ്ക്കുള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍.