ആലപ്പുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തില്‍ സോമശേഖരന്‍ പിള്ള ഗീതാ ദമ്പതികളുടെ മകന്‍ കെ.എസ് ഉണ്ണികൃഷ്ണന്‍ (29) ആണ് മരിച്ചത്ഞായറാഴ്ച രാത്രി 9.30 ന് നടുവട്ടം വലിയവീട്ടില്‍ വിഷ്ണു ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടം സംഭവിച്ച് ഏകദേശം ഒരു മണിക്കൂറിനു ശേഷം അതു വഴി വന്ന പിക്കപ്പ് വാന്‍ ഡ്രൈവറാണ് അപകടം ഉണ്ടായ വിവരം നാട്ടുകാരെ അറിയിച്ചത്.
വിവരമറിഞ്ഞ് നാട്ടുകാരെത്തി ഉടനെ തന്നെ ഉണ്ണികൃഷ്ണനെ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.