തിരുവനന്തപുരം : സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒ ടി ടി “സി സ്‌പേസ് ‘വ്യാഴാഴ്ച കേരളം അവതരിപ്പിക്കും. പ്ലാറ്റ് ഫോം മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം തീയതി രാവിലെ 7ന് 9.30ക്ക് കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷൻ ആകും. ആദ്യ ഘട്ടത്തിൽ 42സിനിമകൾ തിരഞ്ഞെടുത്തതായി ഷാജി എൻ കരുൺ അറിയിച്ചു. ലാഭ വിഹിതത്തിലെയും, കാഴ്ച ക്കാരുടെ എണ്ണത്തിലും സുതാര്യതയും, അതി നൂതന സാങ്കേതിക വിദ്യ ആണ് സി സ്പേസ് മുഖമുദ്ര ആക്കുന്നത്. മലയാള സിനിമ ഇതിലൂടെ ചരിത്രം കുറിക്കുക ആണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. തീയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം പ്രദർശിപ്പിക്കാനാണ് സി സ്പേസ് തീരുമായിച്ചിട്ടുള്ളതെന്നു കെ എസ് എഫ് ഡി സി എം ഡി കെ വി അബ്ദുൾ മാലിക് പറഞ്ഞു. ഉദ്ഘാടനചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി,ജി ആർ അനിൽ, ആന്റണി രാജു എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക സെക്രട്ടറി മിനി ആന്റണി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ മായ, കെ എസ് എഫ് ഡി സി എം ഡി കെ വി അബ്ദുൾ മാലിക്ക്, തുടങ്ങിയവർ പങ്കെടുക്കും.