കാസര്‍കോട് : മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മിയാപദവ് സ്വദേശി മുഹമ്മദ് ആരിഫ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കഞ്ചാവ് കേസില്‍ അറസ്റ്റിലായ ആരിഫ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.കുഞ്ചത്തൂര്‍ കണ്വതീര്‍ത്ഥ സ്വദേശികളായ അബ്ദുള്‍ റഷീദ് , ഷൗക്കത്ത്, സിദ്ദിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടു കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.