തിരുവനന്തപുരം :-ചാലൈ ഗ്രാമ ബ്രാഹ്മണ സമുദായത്തിന്റെ നേതൃത്വത്തിൽ 99-മത് പങ്കുനി ഉത്ര മഹോത്സവം 24-ന് ഞായറാഴ്ച വലിയശാല ഗ്രാമത്തിൽ ചാലൈ ഗ്രാമ ബ്രാഹ്മണ സമുദായം ശ്രീ മഹാഗണപതി ഭജന മഠത്തിൽ വച്ച് 99-മത് പങ്കുനി ഉത്ര മഹോത്സവം ആഘോഷിക്കും.23 ശനിയാഴ്ച രാവിലെ 5.30 ന് മഹാഗണപതി ഹോമത്തോടെയാണ് പരിപാടികളുടെ തുടക്കം.24 ന് രാവിലെ 8 മണിക്ക് കാന്തള്ളൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിലുള്ള ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലേക്കു ഘോഷയാത്ര നടത്തും. രാവിലെ 8.30 ന് ശ്രീ ധർമ്മ ശാസ്താവിനും ശ്രീ ഭൂത നാഥനും അഭിഷേകവും പ്രത്യേക പൂജകളും രാവിലെ 9.30ന് ശ്രീ ധർമ്മാ ക്ഷേത്രത്തിൽ നിന്നും ചങ്ങല ദീപത്തോട് കൂടി എഴുന്നള്ളിപ്പ് രാവിലെ 10മുതൽ പൂജയും ശാസ്താപാട്ടും, രാവിലെ 11.30ന് 100-മത് പങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം. ഉച്ചയ്ക്ക് 12ന് അന്നദാനം വൈകുന്നേരം 6.30മുതൽ സഹസ്രനാമ ജപവും ശാസ്താ പാട്ടും,25 ന് തിങ്കളാഴ്ച രാവിലെ 8.30ന് സൂര്യ നാരായണ പൂജ, വൈകുന്നേരം 6.30മുതൽ മഹാഗണപതി ഭജന മഠത്തിൽ നിന്നും ചങ്ങല ദീപം വലിയ ശാല കാന്തള്ളൂർ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളിക്കുന്നത്തോടെ ഈ വർഷത്തെ പങ്കുനി ഉത്ര മഹോത്സവത്തിനു സമാപനമാകുമെന്ന് ചാലൈ ഗ്രാമ ബ്രഹ്മണ സമുദായം പ്രസിഡന്റ് പി. യജ്ഞ നാരായണൻ, സെക്രട്ടറി വി. എൽ. ഹരിഗണേഷ് എന്നിവർ അറിയിച്ചു.