ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന 25 രാജ്യങ്ങളിൽ സന്നദ്ധ പ്രവർത്തകരുള്ള ഡിസ്ട്രസ്സ് മാനേജ്മെന്റ് കളക്ടറ്റീവിന്റെ തിരുവനന്തപുരത്തെ പ്രതിനിധികൾ വേണു ഹരിദാസ്, അഴിപ്പിൽ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നെടുമങ്ങാട്ടെ സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ചു.
സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ യും കുടുംബാംഗങ്ങളെയും അനുശോചനം അറിയിച്ചു.
സിദ്ധാർത്ഥിന് നീതിലഭിക്കാൻ കുടുംബം നടത്തുന്ന മുന്നോട്ടുള്ള നിയമ പോരാട്ടത്തിൽ DMC യുടെ സഹകരണം ചെയർപേഴ്സൻ സുപ്രീം കോടതി അഭിഭാഷക ശ്രീമതി ദീപാ ജോസഫ്
വാഗ്ദാനം നൽകി.