ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി വടക്കാഞ്ചേരി , പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ പി എസ് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. പി.സി. ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് ശ്രീ. മധുസൂദനൻ നമ്പൂതിരിക്ക് ശ്രീഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത് നിലവിൽ നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.