ന്യൂഡല്‍ഹി : ഇന്ത്യൻ വിദ്യാർഥി അഭിജീത് പരുച്ചുരുവിനെ യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് ആരോപണമുന്നയിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി.വനത്തിനുള്ളില്‍ കാറില്‍ നിന്ന് ഇരുപതുകാരനായ അഭിജീതിൻ്റെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത് കഴിഞ്ഞ ദിവസമാണ്. വിദ്യാർത്ഥിയെ കാണാനില്ലെന്നു സുഹൃത്തുക്കള്‍ പരാതിപ്പെട്ടതിനെത്തുടർന്നാണ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും.
ബോസ്റ്റണ്‍ സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർഥിയാണ് അഭിജീത് പരുച്ചുരു.