തിരുവനന്തപുരം :-വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ്‌വെൽഫെയർ അസോസിയേഷൻ അറിയിച്ചു. കേരളത്തിലെ 60 ലക്ഷത്തിലധികം വരുന്ന മുതിർന്ന പൗരന്മാരുടെ നിരവധി ആവശ്യങ്ങൾ, പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇവർ അനുഭാവപൂർണ്ണമായ സഹകരണം ഉള്ളതിനാലാണ് ഇവർക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്നതെന്ന് സംഘടന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ആർ. രാജൻ, സംസ്ഥാന കമിറ്റി അംഗങ്ങളായ എസ് . രാധാകൃഷ്ണൻ, ഡോ. സുനന്ദ കുമാരി, സി.വി.രവിന്ദ്രൻ, ജില്ല പ്രസിഡൻ്റ് ജി. രാജൻ, ജില്ലാ സെക്രട്ടറി സുകുമാരനാശാരി തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.