തിരുവനന്തപുരം: സ്റ്റാഫ് ഫിക്സേഷൻ എന്ന മുടന്തൻ ന്യായം നിരത്തി ഹയർ സെക്കൻ്ററിയിൽ അപ്രഖ്യാപിത നിയമന നിരധോനം നടക്കുന്നതായി ഉദ്യോഗാർത്ഥികൾ അക്ഷേപമായി ഉന്നയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർ സെക്കൻ്ററി വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിനു ശേഷം സ്റ്റാഫ് ഫിക്സഷൻ നടത്തിയിട്ടില്ല. തസ്തിക സൃഷ്ടിക്കൽ ഉൾപ്പെടെ നിരവധി ഫയലുകൾ തിരുമാനമാക്കാത്ത സാഹചര്യത്തിൽ മാർച്ച് 31 നകം ഫയലുകൾ തീർപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിന് അന്ത്യശാസനം നൽകിയെങ്കിലും തുക നടപടികൾക്ക് വ്യക്തത ഇല്ലെന്ന് അവർ കുറ്റപ്പെടുത്തി.പല സ്കൂളുകളിലും ഇപ്പോഴും വേക്കൻസികളിൽ ഗസ്റ്റ് അധ്യാപക നിയമനം ആണ് നടക്കുന്നത്. നിലവിൽ റാങ്ക് ലിസ്റ്റ് ഉള്ളപ്പോൾ ഗസ്റ്റ് അധ്യാപക നിയമനം നടത്തരുത് എന്ന ഉദ്യോഗസ്ഥ-ഭരണ പരിഷ്ക്കാര വകുപ്പ് ആവർത്തിച്ചു നിഷ്കർഷിക്കുന്നുണ്ടെങ്കിലും സർക്കാരിൽ നിന്നും ഉള്ള അലംഭാവം മൂലം സ്കൂൾ അധികൃതർ താത്ക്കാലിക നിയമനത്തിനായി വഴങ്ങുകയാണ്. ഇതിലേക്കിനിയും റാങ്ക് ലിസ്റ്റ് വഴി നിയമനങ്ങൾ നടക്കാതെ ആയാൽ കഴിഞ്ഞ വർഷത്തിന് സമാനമായി പുതിയ അധ്യയന വർഷങ്ങളിലും വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻ സ്ഥിരാധ്യാപകരില്ലാത്ത അവസ്ഥ ഉണ്ടാകും. ബാച്ചുകൾ കൃത്യമായി പുനക്രമികരിക്കാത്തത് കൊണ്ട് തന്നെ തസ്തിക നിർണയം തടസ്സപ്പെടുകയും അതിലൂടെ വിവിധ വിഷയങ്ങളിലെ സ്ഥാനക്കയറ്റങ്ങളും തടഞ്ഞു വച്ചിരിക്കുകയാണ്. ഇതിലൂടെ ജൂനിയർ റാങ്ക് ലിസ്റ്റിൽ പെട്ടവരുടെ സാദ്ധ്യതകൾ ആണ് നഷ്ടപ്പെടുന്നത്. കെ.സുനിത കുമാരി, ശ്രുതി എം, നിഖിന സുരേഷ്, ഷിബിൻ ആന്റണി എന്നിവർ നടത്തിയ പത്ര സമ്മേളനത്തിലാണ് അറിയിച്ചത്.പല സ്കൂളുകളിലും ഇപ്പോഴും വേക്കൻസികളിൽ ഗസ്റ്റ് അധ്യാപക നിയമനം ആണ് നടക്കുന്നത്. നിലവിൽ റാങ്ക് ലിസ്റ്റ് ഉള്ളപ്പോൾ ഗസ്റ്റ് അധ്യാപക നിയമനം നടത്തരുത് എന്ന ഉദ്യോഗസ്ഥ-ഭരണ പരിഷ്ക്കാര വകുപ്പ് ആവർത്തിച്ചു നിഷ്കർഷിക്കുന്നുണ്ടെങ്കിലും സർക്കാരിൽ നിന്നും ഉള്ള അലംഭാവം മൂലം സ്കൂൾ അധികൃതർ താത്ക്കാലിക നിയമനത്തിനായി വഴങ്ങുകയാണ്. ഇതിലേക്കിനിയും റാങ്ക് ലിസ്റ്റ് വഴി നിയമനങ്ങൾ നടക്കാതെ ആയാൽ കഴിഞ്ഞ വർഷത്തിന് സമാനമായി പുതിയ അധ്യയന വർഷങ്ങളിലും വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻ സ്ഥിരാധ്യാപകരില്ലാത്ത അവസ്ഥ ഉണ്ടാകും. ബാച്ചുകൾ കൃത്യമായി പുനക്രമികരിക്കാത്തത് കൊണ്ട് തന്നെ തസ്തിക നിർണയം തടസ്സപ്പെടുകയും അതിലൂടെ വിവിധ വിഷയങ്ങളിലെ സ്ഥാനക്കയറ്റങ്ങളും തടഞ്ഞു വച്ചിരിക്കുകയാണ്. ഇതിലൂടെ ജൂനിയർ റാങ്ക് ലിസ്റ്റിൽ പെട്ടവരുടെ സാദ്ധ്യതകൾ ആണ് നഷ്ടപ്പെടുന്നത്. കെ.സുനിത കുമാരി, ശ്രുതി എം, നിഖിന സുരേഷ്, ഷിബിൻ ആന്റണി എന്നിവർ നടത്തിയ പത്ര സമ്മേളനത്തിലാണ് അറിയിച്ചത്.