(Exclusive)
(അജിത് കുമാർ. ഡി )
തിരുവനന്തപുരം : മെഡിക്കൽ കോളേജ് പോലുള്ള സർക്കാർ ആശുപത്രികളിൽ നിന്ന് ഡോക്ടറുടെ കുറുപ്പടി പ്രകാരം സൗജന്യമായി നൽകുന്ന ഗുളികകൾ പോലുള്ള മരുന്നുകളുടെ ഗുണനിലവാരത്തിൽ “ആശങ്ക “ഉയരുന്നു. പല അവസരത്തിലും ഇത്തരം സൗജന്യമരുന്നുകൾ എത്ര കഴിച്ചാലുംരോഗത്തിന് ശമനം ഉണ്ടാകുന്നതിൽ ഏറെ കാല താമസം ഉണ്ടാക്കുമ്പോൾ ഇത്തരം മരുന്നുകൾ പുറമെ നിന്നുള്ള മെഡിക്കൽ സ്റ്റോർ, ന്യായ വില സ്റ്റോർ ഉൾപ്പെടെ ഉള്ളിടങ്ങളിൽ നിന്നു പണം നൽകി വാങ്ങുന്ന ഗുളികകളും, മരുന്നുകളും ഉപയോഗിക്കുന്ന രോഗികൾക്ക് രോഗശമനത്തിന് “അത്‍ഭുതശാന്തി “കൈവരുന്ന അനുഭവം ആണ് പരക്കെ ഉണ്ടാകുന്നതെന്നാണ് രോഗികൾക്കിടയിൽ നിന്നും, അവരുടെ ബന്ധുക്കൾക്കിടയിൽ നിന്നും പരക്കെ ഉയർന്നു കേൾക്കുന്നത്. ഇത്തരം ഒരു ചെപ്പടി വിദ്യ എങ്ങിനെ സംഭവിക്കുന്നു എന്ന് ഏവരെയും ഒരുപോലെ ആശങ്ക പെടുത്തുന്നതും, ഒന്നുറക്കെ ചിന്തിക്കേണ്ടി ഇരിക്കുന്നതും ഒന്ന് മാത്രമാണ്. ആശുപത്രിയിൽ നിന്ന് രോഗികൾക്ക് സൗജന്യമായി നൽകുന്ന എല്ലാ ഗുളികകളുടെ സ്ട്രിപ്പിലും ഗവണ്മെന്റ് സപ്ലൈ, നോട് ഫോർ സെയിൽ എന്ന് ചുവന്ന അക്ഷരങ്ങളിൽ അടിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം മരുന്നുകൾ നിർമ്മിക്കുമ്പോൾ അതിൽ ചെയ്തിരിക്കുന്ന രാസ കൂട്ടുകൾ തന്നെ യാണ്‌നമ്മൾ പുറത്തുള്ള മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വില കൊടുത്തു വാങ്ങുമ്പോഴും അതിലും പതിപ്പിച്ചിരിക്കുന്നത് എന്നത് ഏവരെയും അത്ഭുതപെടുത്തുന്നതും, ഒന്നുറക്കെ ചിന്തിക്കുന്നതിനും കാരണം ആക്കുന്നു. ഇങ്ങിനെ ഉണ്ടാകുന്ന സാഹചര്യം എന്താണെന്നും, അതിനു പുറകിലുള്ള “ചെപ്പടി വിദ്യ “യുടെ കെമിസ്ട്രി പലപ്പോഴും മനസിലാകുന്നില്ല. ഗവണ്മെന്റ് വിഭാഗത്തിൽ മരുന്നുകൾ എത്തിക്കുന്നതിനു സർക്കാർ തലത്തിൽ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രികളിൽ നിന്ന് സൗജന്യ മായി നൽകുന്ന പ്രമേഹം, പനി, തുടങ്ങിയ സാധാരണ വിഭാഗത്തിൽ പെട്ട അസുഖങ്ങൾക്ക് നൽകുന്ന ഗുളികകൾ, ചില ആന്റി ബിയോട്ടിക് ഗുളികകൾ എന്നിവ എല്ലാമാണ് രോഗി എത്ര കഴിച്ചാലും രോഗ ശമനത്തിന് കാല താമസം വരുമ്പോൾ, ഇതേ ഇനത്തിൽ പെട്ട ഗുളികകൾ പുറമെ നിന്ന് പണം നൽകി വാങ്ങി കഴിക്കുമ്പോൾ അത് ഉപയോഗിക്കുന്നവർക്ക് പെട്ടെന്നു തന്നെ രോഗത്തിന് കുറവ് ഉണ്ടാകുന്നു എന്ന വസ്തുതയും ബന്ധപ്പെട്ട അധികൃതർ പരിശോധിക്കേണ്ട ഒന്നാണ്. സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യ മായി നൽകുന്ന മരുന്നുകളുടെ ഗുണനിലവാരംമൂന്നു മാസത്തിൽ ഒരിക്കൽ എങ്കിലും പരിശോധിക്കണം എന്നുള്ള ആവശ്യത്തിനു പ്രസക്തി ഏറുകയാണ്. ഇതിനു ഡ്രഗ്സ് കൺട്രോളർ അടക്കം ഉള്ള ആരോഗ്യ മേഖലയിലെ സംവിധാനങ്ങൾ ശക്തമാകണം.