തിരുവനന്തപുരം: കൈവരിയില്‍ ഇരുന്ന വയോധികൻ കനാലില്‍ വീണ് മരിച്ചു. ശ്രീനിവാസപുരം സ്വദേശി ഗോപി (65) ആണ് മരിച്ചത്.വർക്കല ശിവഗിരിയിലാണ് സംഭവം നടന്നത്. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചതാണ് മരണകാരണം. തൊരപ്പിൻ മുഖം കനാലിന്‍റെ കൈവരിയില്‍ ഇരിക്കുകയായിരുന്ന ഗോപി അബദ്ധത്തില്‍ പുറകിലേക്ക് വീഴുകയായിരുന്നു. 25 അടി താഴ്ചയിലേക്കാണ് ഇയാള്‍ വീണത്.
വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന ഇയാളെ വർക്കലതാലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.