കോൺഗ്രസ് പാർട്ടിയിലെ സമുന്നത നേതാവും, മുൻ കോര്പറേഷൻ പ്രതിപക്ഷ നേതാവും ആയിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബി ജെ പി യിലേക്ക്. കോൺഗ്രസ് പാർട്ടിയിൽ വർഷങ്ങളോളം നേതാവ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന മഹേശ്വരൻ നായർക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.മഹേശ്വരൻ നായർ ബി ജെ പി യിലേക്ക് പോയതോടെ കൂടെ ഇരുപത്തിലധികം പേർ കോൺഗ്രസ് പാർട്ടിയിൽ നിന്ന് ബി ജെ പി യിലേക്ക് മാറാൻ സാധ്യത ഉണ്ട്. സാമൂന്നതരായ നേതാക്കൾ ബി ജെ പി യിലേക്ക് ചേരുന്നതോടെ പൂജപ്പുര മണ്ഡലത്തിൽ വരും നാളുകളിൽ കോൺഗ്രസ് എന്ന പാർട്ടിയുടെ പ്രസക്തി ജനങ്ങളുടെ ഇടയിൽ നിന്ന് ഇല്ലാതാകും എന്ന് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം ആയി ഉയർന്നു കേൾക്കുന്നു.