തിരുവനന്തപുരം : വള്ളക്കടവ് സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കേന്ദ്രസർക്കാർ അംഗീകാരമുള്ള വെള്ളയമ്പലം ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള ടെക്നിക്കൽ സെമിനാർ സംഘടിപ്പിച്ചു . ടിഎംസി അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജരും,കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗവുമായ എ. സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. ടിഎംസി മാനേജിംഗ് ഡയറക്ടർ ജമീൽ യൂസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി.പ്രിൻസിപ്പൽ എ. സുജ,എച്ച്.എം.സജില, ഐ.ടി കോർഡിനേറ്ററും, സ്റ്റാഫ് സെക്രട്ടറിയുമായ ബി. അൻവർ, ടി എം സി. ഫാക്കൽറ്റി സോനാ ശശി എന്നിവർ പ്രസംഗിച്ചു