കാട്ടാക്കട: പ്ലാവൂർ ആർ.എസ്.എസ് മണ്ഡല്‍ കാര്യവാഹ് വിഷ്ണുവിനെ കുത്തിയ സംഭവത്തിലെ മൂന്ന് പ്രതികളെ കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി റിമാൻഡ് ചെയ്തു.കാട്ടാക്കട അമ്പലത്തിൻകാല തോട്ടരികത്ത് വീട്ടില്‍ കിരണ്‍കുമാർ (22), അമ്പലത്തിൻകാല സുജിത് ഭവനില്‍ വിശാഖ് (32) അമ്പലത്തിൻകാല ലെനിൻ ജങ്ഷൻ കുന്നുവിള സുരേഷ് ഭവനില്‍ നിവിൻ എസ്. സാബു (29) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കീഴാറൂർ കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്രയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിലായിരുന്നു അഞ്ചംഗ സംഘം ആക്രമിച്ചത്. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പ്ലാവൂര്‍, ആമച്ചല്‍ പ്രദേശത്തെ ലഹരി സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറയുന്നു.