ലണ്ടൻ: സൈക്കിളില്‍ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഇന്ത്യൻ വിദ്യാർഥിനി ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ചു. ലണ്ടൻ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ പി.എച്ച്.ഡി വിദ്യാർഥിയായിരുന്ന ചീസ്ത കൊച്ചാർ (33) ആണ് മരിച്ചത്.നേരത്തെ നിതി ആയോഗില്‍ പ്രവർത്തിച്ചിരുന്ന ഇവരുടെ മരണവാർത്ത നിതി ആയോഗ് മുൻ സി.ഇ.ഒ അമിതാബ് കാന്ത് ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മാർച്ച് 19ന് രാത്രി 8.30നായിരുന്നു അപകടം സംഭവിച്ചത്. മാലിന്യവുമായി പോകുന്ന ലോറിയാണ് സൈക്കിളില്‍ ഇടിച്ചത്. അപകടം നടക്കുമ്പോള്‍ ഭർത്താവ് പ്രശാന്ത് സമീപമുണ്ടായിരുന്നു.