നിലമ്പൂർ: വഴിക്കടവില്‍ കരിങ്കല്‍ മതില്‍ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു.ഒരു വഴിക്കടവ് മണിമൂളി പൈക്കാടൻ സ്വപ്നേഷ് (40), ഗൂഡല്ലൂർ സ്വദേശി മണി (60) എന്നിവർക്കാണ് പരിക്കേറ്റത്.മണ്ണും കല്ലും പതിച്ച് ഒരാള്‍ക്ക് കാലിന് സാരമായി പരിക്കേറ്റു. മണ്ണിനടിയില്‍പ്പെട്ടയാള്‍ അബോധാവസ്ഥയിലായി. നിലമ്പൂർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം.
വഴിക്കടവ് കെട്ടുങ്ങല്‍ ജുമാമസ്ജിദിന് പിറകിലെ സ്ഥലത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.