തിരുവനന്തപുരം: – കുടുംബശ്രീ പ്ലാൻ ഫെസിലിറ്റേഷൻ സെൻ്ററുകൾ നിർത്തലാക്കുക. ലൈസൻസികളുടെ തൊഴിൽ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തുക സിവിൽ എഞ്ചിനിയറിംഗ് പ്രൊഫഷൻ്റെ മാന്യത തകർക്കാതിരിക്കുക. രണ്ട് തരം ലൈസൻസികളെ സൃഷ്ടിക്കാതിരിക്കുക. കുടുംബശ്രീ- ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് നാടിന് ദോഷം. എല്ലാ ലൈസൻസികൾക്കും K-SMART ൽ ലോ റിസ്ക് കെട്ടിടങ്ങളുടെ പ്ലാൻ വരയ്ക്കാൻ അനുമതി നൽകുക. നിലവിലുള്ള എല്ലാ ലൈസൻസുകളും എം-പാനൽ ലൈസൻസുകളാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലെൻസ്ഫെഡിൻ്റെ നേതൃത്വത്തിൽ 27 -ന് ജില്ലാ കേന്ദ്രങ്ങളിലെ നഗരസഭകളിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തും ലെൻസ് ഫെഡ് ജില്ലാ സെക്രട്ടറി വിജയകുമാർ . എൻ, ജില്ലാ പ്രസിഡന്റ് അനിൽകുമാർ. എ എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.