കൊല്ലം: ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഗ്രാമീണ നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയില്‍ തങ്ങളുടെ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തി. ജില്ലയിലെ കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, കുന്നത്തൂര്‍, പുനലൂര്‍, പത്തനാപുരം പ്രദേശങ്ങളില്‍ ഈ നെറ്റുവര്‍ക്ക് മെച്ചപ്പെടുത്തല്‍ നേരിട്ട് പ്രയോജനപ്പെടും. ഈ വര്‍ഷം രാജ്യത്തെ 60,000 ഗ്രാമങ്ങളില്‍ നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍ടെല്‍ നെറ്റ്‌വര്‍ക്കുകള്‍ വിപുലപ്പെടുത്തുന്നത്.