തിരുവനന്തപുരം :-ചരിത്ര പ്രസിദ്ധവും പുണ്യ പുണ്യപുരാതന ക്ഷേത്രങ്ങളിലൊന്നായ തഴക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ പറയ്ക്കെഴുന്നള്ളത് 27മുതൽ 31 വരെ വിവിധ പൂജാധികർമ്മങ്ങളോടുകൂടി നടക്കും.27ന് വൈകിട്ടു 7.30ന് കൈനീട്ടപറ ക്ഷേത്രത്തിൽനിന്ന് താലപ്പൊലി വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടു കൂടി പുറപ്പെട്ട് ഭാഗവാന്റെ പള്ളിവേട്ട സ്ഥാനമായ വള്ളിയാൽത്തറയിൽ എത്തിച്ചേരുന്നു. ശ്രീ സുബ്രഹ്മണ്യ പൗർണമി സംഘം നൽകുന്ന കൈനീട്ടപ്പറ സ്വീകരിച്ച് തിരികെ ക്ഷേത്രത്തിൽ എത്തി യുവജന സമിതിയായ ടീം പ്രജാപതി ക്ഷേത്രാങ്കണത്തിൽ ഒരുക്കുന്ന വിളക്ക് അൻപൊലി സ്വീകരിക്കുന്നു.28ന് രാവിലെ കിഴക്കോട്ടു തിരിച്ചു നെടുമ്പുറത്ത് വീട്ടിൽ നിന്നും പറയെടുത്ത് വേണാട് ഫാക്ടറിക്കു കിഴക്ക് വശം, തലേക്കാവിൽ ക്ഷേത്ര പരിസരം, ആനന്ദേശ്വരത്തു ക്ഷേത്ര പരിസരം, മലമുറ്റത്ത് ക്ഷേത്ര പരിസരം,
29ന് രാവിലെ പടിഞ്ഞാറോട്ടു തിരിച്ചു ഐശ്വര്യവാരാത്തു വീട്ടിൽ നിന്നും പറയെടുത്തു, കോട്ടപ്ലാവിൽ ഭാഗം, മെയിൻ റോഡ് തെക്കു പടിഞ്ഞാറ് വശങ്ങൾ, ദേവീ ഹനുമദ് ക്ഷേത്രം, വടക്കോട്ട് പോളച്ചിറയ്ക്കൽ, പ്രയ്‌ക്കര, പുതിയകാവ്, ബ്ലോക്ക് ഓഫീസ്, ശുഭാനന്ദാശ്രമത്തിനു വടക്കു വശം, മാവേലിക്കര മിൽമ സൊസൈറ്റി, കെ എസ് ആർ ടി സി പടിഞ്ഞാറ് ഭാഗം, പാറയിൽവീട് ഭാഗം, പേറാട്ട്കാവ്, പുതിയകാവ്
30ന് രാവിലെ തഴക്കര ഐശ്വര്യ വീട്ടിൽ നിന്നും പറയെടുത്തു കളത്തട്ടു പരിസരം, ഉമാമഹേശ്വര ക്ഷേത്ര പരിസരം,വഴുവാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരം തുടങ്ങി വേണാട് ജംഗ്ഷൻ കിഴക്ക് ഭാഗംവരെ.31ന് വസുദേവ് വീട്ടിൽ നിന്ന് പറയെടുത്തു ക്ഷേത്രത്തിനു മുൻവശം,മുട്ടത്തയ്യത്തു ഭാഗം, മൊട്ടയ്ക്കൽ ഭദ്ര ഭഗവതി ക്ഷേത്രപരിസരം, ദേവീ മഹാദേവ ക്ഷേത്രപരിസരം തുടങ്ങി ഓവർ ബ്രിഡ്ജിനു കിഴക്കോട്ടു തിരിച്ചു വടശ്ശേരിക്കുളം തെക്കുഭാഗം ചാങ്ങശ്ശറിയിൽ കുടുംബം നൽകുന്ന കൊണ്ടൊഴിക്കയോട് കൂടി സമാപനം.