ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചുവേളി റെയിൽവേ സംരക്ഷണ സേന സംഘവും സംയുക്തമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയതിൽ രപ്തി സാഗർ എക്സ്പ്രസ്സിൽ 5 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ചു വില്പനക്കായി കടത്തികൊണ്ട് വന്ന കുറ്റത്തിന് ബീഹാർ മുസാഫിർപുർ സ്വദേശി ചുഹാലി സാഹ് മകൻ രാജു സാഹ് (32) യുടെ പേരിൽ ndps U/s 20b(ii)B പ്രകാരം ഒരു ndps കേസെടുത്തിട്ടുള്ളതാ ണ്.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് കൃഷ്ണൻ ,നന്ദകുമാർ, പ്രബോധ് , വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ പങ്കെടുത്തു.