തിരുവനന്തപുരം : വിവിധ തൊഴിൽ മേഖലകളിൽ വിദ്യാർത്ഥി കൾക്ക് എക്സ്ടേൺ ഷിപ്പ് ഒരുക്കി ശ്രീകാര്യം ലയോളസ്കൂൾ. ഏപ്രിൽ ഒന്ന് മുതൽ ആണ് ഇത് തുടങ്ങുന്നത് എന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാദർ സാൽവിൻ അഗസ്റ്റിൻ എസ്. ജെ, സാറ, ഹരി തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന ആയ ലോബ യുടെ നേതൃത്വത്തി ൽ സ്കൂൾ മാനേജ്‍മെന്റ്, പി ടി എ യും സംയുക്ത മായിട്ടാണ് ഇത് നടത്തുന്നത്. ഇതിൽ പ്രമുഖ പത്തോളം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്.