വഞ്ചിയൂർ: തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം ആര്‍.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 5.271 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.