തിരുവനന്തപുരം :-കലയെ പ്രതിരോധത്തിന്റെയും, പ്രതിഷേധത്തിന്റെയും മാധ്യമം ആക്കി മാറ്റിയ ഒ വി വിജയന്റെ സ്മരണക്ക് വേണ്ടി ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം ഏർപ്പെടുത്തിയ നാലാമത്പുരസ്‌കാരങ്ങളായി ബി. മുരളിയുടെ മൂടി എന്ന സമാഹാരത്തിനും, അർഷാദ് ബത്തേരിയുടെ നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവലിനും ലഭിച്ചു.25000രൂപയും, കീർത്തി പത്രവും, ശില്പവും ഉൾപ്പെട്ട പുരസ്‌കാരം 30ന് പ്രസ്സ് ക്ലബ്ബിൽ ചേരുന്ന സാംസ്‌കാരിക കൂട്ടായ്മയിൽ സമർപ്പിക്കുന്നു. കൂടാതെ ഒ വി വിജയൻ കാർട്ടൂൺ പുര സ്‌ക്കാരത്തിനു ഗിരീഷ് മൂഴിപ്പാ ടവും, ബാല സാഹിത്യപുരസ്ക്കാരം ഉണ്ണി കൃഷ്ണൻ കുണ്ടയത്തിന്റെ ഗോപാല പുരത്തെ മൂന്നു കുട്ടികൾ എന്ന കൃതിക്കും, ലേഖന പുസ്‌തകപുരസ്ക്കാരം സുമ മഹേഷിന്റെ അവർക്കൊപ്പം എന്നകൃതിക്കും ലഭിച്ചു. പ്രസിഡന്റ് സുനിൽ സി ഇ, സെക്രട്ടറി ഉണ്ണി അമ്മയ മ്പലം, മറ്റു അംഗങ്ങൾ എന്നിവർ ചേർന്നു നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.