ദുബൈ: ചൊവ്വാഴ്ച ദുബൈ മറീനയില്‍ ആഡംബര നൗകക്ക് തീപിടിച്ചു. മറീന ഗേറ്റ് ബില്‍ഡിങ്ങിന് സമീപം രാവിലെ 11.18നാണ് തീപിടിത്തം ശ്രദ്ധയില്‍പെട്ടത്.ഉടൻ സ്ഥലത്തെത്തിയ ദുബൈ സിവില്‍ ഡിഫൻസ് വിഭാഗം അതിവേഗം തീ കെടുത്തി. സംഭവത്തില്‍ ആർക്കും പരിക്കില്ല. ആഡംബര നൗകയുടെ അകവും പുറവും തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞിട്ടുണ്ട്. കാരണം വ്യക്തമായിട്ടില്ല.