കൊച്ചി : വില്‍പനക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി അന്തർ സംസ്ഥാന തൊഴിലാളിയെ കൊച്ചി സിറ്റി പൊലീസ് പിടികൂടി.അസം സോനിത്പുർ സ്വദേശി അമീറുദ്ദീൻ അലി(31) ആണ് അറസ്റ്റിലായത്. പച്ചാളം മത്തായി മാഞ്ഞൂരാൻ റോഡിലെ സ്റ്റേഷനറി കടയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന 2.55 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എയും 147 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായിട്ടാണ് പ്രതി പിടിയിലായത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നോർത്ത് പൊലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്.