ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ചക്രങ്ങള്‍ ഊരിത്തെറിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കുന്ദംകുളം സ്വദേശി ഹെബിനാണ് മരിച്ചത്.ദേശീയ പാതയില്‍ നടത്തറ സിഗ്‌നല്‍ ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.15നായിരുന്നു അപകടം.
കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ചക്രങ്ങള്‍ ഊരിത്തെറിച്ച് റോഡരികില്‍ ഫാസ്റ്റ് ടാഗ് കൗണ്ടറിലുണ്ടായിരുന്ന ഹെബിന്റെ തലയിലിടിക്കുകയായിരുന്നു. കൗണ്ടറില്‍ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നടത്തറ എ സി ടി എസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.