കോട്ടയം : കടയില്‍ അതിക്രമിച്ച് കയറി പണം കവർന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തിരുനക്കര ക്ഷേത്രത്തിനു സമീപത്തുള്ള കടയില്‍നിന്ന് മാർച്ച് 27 ന് പണം നഷ്ടപ്പെട്ട കേസില്‍ തലപ്പലം സ്വദേശി ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.കടയില്‍ അതിക്രമിച്ച് കടന്ന ഇയാള്‍ 8000 രൂപ മോഷ്ടിക്കുകയും തുടർന്ന് കടയുടമ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.