എറണാകുളത്ത് കുപ്രസിദ്ധ ഗുണ്ടാനേതാവ് വിനു വിക്രമനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ റോഡില്‍ വെച്ചാണ് വിനുവിനെ വെട്ടിക്കൊന്നത്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനു. കൊലപാതക കേസുകളില്‍ അടക്കം പ്രതിയാണ് വിനു.
ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ചിലര്‍ ചേര്‍ന്ന് വിനുവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിന് ശേഷമാണ് കൊലപാതകം നടത്തിയത്. ഇയാളെ ഓട്ടോയില്‍ കയറ്റികൊണ്ടു പോയ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.