ലക്ഷദ്വീപ് മേഖലയിൽ ഭൂചലനം

ന്യൂഡല്‍ഹി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ റിക്ടർ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കഴിഞ്ഞ അർധരാത്രി 12.15ഓടെയായിരുന്നു ഭൂചലനം. പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മിനിക്കോയ് ദ്വീപില്‍ നിന്ന് 195 കിലോമീറ്റർ അകലെ കടലില്‍ 27 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 − 14 =