കൊച്ചി : ചേന്ദമംഗലം കവലയില്‍ പൈലിംഗ് വാഹനം നിയന്ത്രണം വിട്ട് കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചു കയറി അപകടം. സംഭവത്തില്‍ പത്രവിതരണക്കാരൻ കുറുപ്പന്തുറ സ്വദേശി സോമൻ(72) മരിച്ചു.അപകടത്തില്‍ നിരവധി കടകളും തകർന്നു. ഇന്ന് പുലർച്ചെ നാലരയോടെ ആലുവ-പറവൂർ റോഡിലാണ് അപകടമുണ്ടായത്. പൈലിംഗ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർക്കും ഗുരുതരമല്ലാത്ത പരിക്കുണ്ട്.