.ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ രാവിലെ 10 മണിക്ക് തുറക്കും. ആലപ്പുഴ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ ഉപദേശക സമിതിയോഗത്തിലാണ് തീരുമാനം.ഷട്ടർ തുറക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണം.ഷട്ടർ തുറക്കുന്നതുസംബന്ധിച്ച് മാർച്ച് 26, ഏപ്രില്‍ 5 തീയ്യതികളില്‍ ഉദ്യോഗസ്ഥതല മീറ്റിംഗ് കളക്ടറേറ്റില്‍ കൂടിയിരുന്നു. ഈ വർഷവും ആലപ്പുുഴ, കോട്ടയം പരിധിയിലുളള പാടശേഖരങ്ങളില്‍ കൊയ്ത്തു പൂർത്തിയായിട്ടില്ലായെന്ന് അന്ന് ബന്ധപ്പെട്ട പ്രിൻസിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസർമാർ റിപ്പോർട്ട് ചെയ്തിരുന്നു.
ഏപ്രില്‍ രണ്ടാം വാരത്തോടു കൂടി കുട്ടനാട്ടിലെ കൊയ്ത്തിന്റെ 85 ശതമാനം പൂർത്തിയാകുമെന്നും പിന്നീട് തണ്ണീർമുക്കം ബണ്ട് തുറന്നാലും അവശേഷിക്കുന്ന നെല്‍കൃഷിയില്‍ ഉപ്പുവെള്ളം മൂലം വിളനാശം സംഭവിക്കുന്ന ഘട്ടം തരണം ചെയ്തിരിക്കുമെന്നും ആകയാല്‍ ഏപ്രില്‍ രണ്ടാംവാരം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയർത്തുന്നതു കൊണ്ട് കുട്ടനാട്ടിലെ കൃഷിക്ക് ദോഷം ഉണ്ടാകുകയില്ലായെന്നും പ്രിൻസിപ്പല്‍ കൃഷി ഓഫീസർ, ആലപ്പുഴ റിപ്പോർട്ട് ചെയ്തിരുന്നു.