(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഹെഡ് നേഴ്സ് കുണ്ടമൺ ഭാഗംസാർക്ക് 25യിൽ ശങ്കരൻ നായർ റോഡിൽ താമസം ബിജുകുമാർ. വി യെ ഇന്നലെ മുതൽ കാണ്മാനില്ല. ഇന്നലെ ഉച്ചക്ക് 11മണിക്ക് കെ എൽ സീറോ ഒൺ ബി യൂ 5157വെളുത്ത നിറത്തിലുള്ള ഹീറോ ഹോണ്ട ബൈക്കിൽ ആശുപത്രിയിൽ ജോലിക്കെന്നു പറഞ്ഞു പോയതാണ് ബിജു. ഇയാളുടെ ഭാര്യശാലിനിയും ഇതേ അത്യാഹിത വിഭാഗത്തിൽ ഹെഡ് നേഴ്സ് ആയി പ്രവർത്തിക്കുന്നു. ബിജു കുമാറിന്റെ മൊബൈൽ ഫോൺ ഭാര്യയുടെ ബാഗിൽ വച്ചിട്ടാണ് ഇയാൾ ജോലിക്കെന്നും പറഞ്ഞു പോയിട്ടുള്ളത്.നാളിതുവരെ കാണാതിരുന്നതിനെ തുടർന്നു മലയിൻകീഴ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ ജോലി സംബന്ധമായി പല ഭാഗത്തുനിന്നും മാനസിക സമ്മർദ്ദം ഉണ്ടായിരുന്നതായി അറിയുന്നു. ആശുപത്രിയിൽ ജോലിക്ക് പോയ ഇയാളുടെ തിരോധാ നത്തിൽ ദുരൂഹതകൾ ഏറുന്നു.