പാലക്കാട്: നെല്ലിയാമ്പതിയില്‍ ജനവാസമേഖലയോട് ചേര്‍ന്ന് പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. കൂനംപാലം പോത്തുപാറ റോഡില്‍ തേയില തോട്ടത്തിനോട് ചേര്‍ന്നുള്ള റോഡരികിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ 5.30ന് പാല്‍ വില്‍പ്പനക്കാരനാണ് പുലി ചത്തു കിടക്കുന്നത് കണ്ടത്. പുലിയുടെ വയറുപൊട്ടി ആന്തരികാവയവങ്ങള്‍ ഭാഗികമായി പുറത്തുവന്ന നിലയിലും ഒരു കൈ ഒടിഞ്ഞ സ്ഥിതിയിലുമാണ്. പ്രധാന റോഡില്‍നിന്ന് ഉള്ളിലേക്കുള്ള വാഹന സഞ്ചാരം കുറഞ്ഞ റോഡാണിത്. രാത്രിയില്‍ വാഹനം തട്ടിയാകാം അപകടമെന്നാണ് വനം വകുപ്പിന്റെ നിഗമനം.