ത്യശൂർ പൂരത്തിൻ്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് . രാത്രി ഏഴു മണിയോടെ പാറമേക്കാവ് വിഭാഗമാണ് വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തുക.ശേഷം തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തും.രണ്ടു വിഭാഗങ്ങളുടെയും വെടിക്കെട്ട് ചുമതല ഇത്തവണ ഒരാള്‍ക്കു തന്നെയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.തൃശൂർ പൂരത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് തിരുവമ്പാടിയുടെയും പാറമേക്കാവിൻ്റെയും വെടിക്കെട്ടു ചുമതല ഒരാള്‍ തന്നെ ഏറ്റെടുക്കുന്നത്. തൃശൂർ മുണ്ടത്തിക്കോട് സ്വദേശി പി എം സതീശനാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ടു ചുമതല. ഇന്നു രാത്രി ഏഴരയോടെ പാറമേക്കാവ് വിഭാഗമാണ് വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തുക. തുടർന്ന് തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തും. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന് നേതൃത്വം നല്‍കിയത് സതീശൻ ആയിരുന്നു.നിലയമിട്ടുകള്‍, ബഹുവർണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവയെല്ലാം വെടിക്കെട്ടിലുണ്ടാകും.