തിരുവനന്തപുരം :- എസ് ബി ടി യിലെ ഓഫീസർ മാരായി ജോലി ചെയ്തിരുന്നവരുടെ കലാ സാംസ്‌കാരിക സംഘടന ആയ എസ് ബി ടി ഓർമ്മക്കൂടിന്റെ പ്രഥമ സാഹിത്യപുരസ്‌ക്കാരത്തിനു ആശാ മേനോനും, പ്രതിഭ സമ്മാൻ പുരസ്‌ക്കാരത്തിനു നാരായണ ഭട്ടതിരിയും അർഹനായി.25000രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്.27ന് തിരുവനന്തപുരത്ത് നടക്കുന്ന എസ് ബി ടി സ്മൃതി സംഗമത്തിൽ വച്ചു പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ ഡോക്ടർ കെ എസ് രവികുമാർ, എസ് ബി ടി ഓർമ്മക്കൂട് ഭാരവാഹികൾ ആയ പി വി ശിവൻ, എം ദേവിപ്രസാദ്, ജി ആർ ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.