തിരുവനന്തപുരം :- സൈനിക കേന്ദ്രങ്ങളുടെ ചുറ്റളവുകളിൽ ഭവനനിർമ്മാണത്തിനുള്ള അനുമതി നൽകാൻ പ്രതിരോധ മന്ത്രാലയവും, ബന്ധപ്പെട്ട വകുപ്പുകളും തയ്യാർ ആകണം എന്ന് നന്മ കൂട്ടായ്മ ആവശ്യപ്പെട്ടു. സംഘടന അധികാരിഅഡ്വക്കേറ്റ് പ്രസന്ന കുമാറും, കൂട്ടായ്മ പ്രതിനിധികളും നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം ഉന്നയിച്ചത്. സൈനിക കേന്ദ്രങ്ങളുടെ ചുറ്റളവുകളിൽ നിന്ന് ദൂര പരിധി ഭവനങ്ങളുടെ നിർമാണത്തിന് നിജ പെടുത്തിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം പാങ്ങോട് പ്രദേശങ്ങളിൽ ഇത് ഉൾപെടുത്തിയിട്ടില്ല എന്നുള്ളത് തികച്ചും അപലപാനീയമാണ്. ഇനിയെങ്കിലും തിരുവനന്തപുരത്തെ കൂടി ഇക്കാര്യങ്ങളിൽ ഉൾപെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണം എന്ന് അവർ ആവശ്യപ്പെട്ടു.
2016 ലെ കേന്ദ്ര പ്രതിരോധ മന്ത്രലയത്തിൻ്റെ മാർഗനിർദ്ദേശത്തിൽ കേരള സംസ്ഥാന തലസ്ഥാനത്തെ തിരുവനന്തപുരത്തെ പാങ്ങോടിനെ മാത്രം ഒഴിവാക്കി. നന്മ കൂട്ടായ്മയുടെ നിവേദങ്ങളുടെ ഫലമായി 22.12 2022 ലെ NOC ഗൈഡ്ലൈൻ മാർഗനിർദ്ദേശത്തിൽ പാങ്ങോടിനെ ഉൾപ്പെടുത്തി ദൂരപരിധി 50 മീറ്റർ ആക്കി കുറച്ചു. 50 മീറ്ററിനുള്ളിൽ സെക്യൂരിറ്റി പ്രശ്നങ്ങൾ ഇല്ലെങ്കിൽ NOC കൊടുക്കണം എന്ന് നിർദ്ദേശിച്ചു എന്നാൽ 22.12.2022 -ലെ മാർഗനിർദ്ദേശം ഒരു കാരണവും പറയാതെ 23.02.2023-ൽ താൽക്കാലികമായി നിർത്തിവച്ചു. ഇത് പുനസ്ഥാപിച്ച് തിരുവനന്തപുരം പാങ്ങോട് ഉൾപ്പെടെ 230 സൈനികകേന്ദ്രങ്ങൾക്ക് ഇന്ത്യ ഒട്ടാകെ ഈ ആനുകൂല്യം ലഭിക്കും. ഇത് ആവശ്യപ്പെട്ടാണ് ഇന്നത്തെ നന്മകൂട്ടായ്മയുടെ പത്രസമ്മേളനം