തിരുവനന്തപുരം :- അനീഷ്യയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കേസിലെ കുറ്റാരോപിതരെ രക്ഷിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തന്നെ നേരിട്ട് ഇടപെട്ട സംഭവം നീതിനിർവ്വഹണ രംഗത്തെ കളങ്കപ്പെടുത്തുന്ന നടപടിയെന്ന് ഉന്നയിച്ച് അനീഷ്യ ഐക്യദാർഢ്യ സമിതി അംഗങ്ങൾ രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുന്ന നിലയാണ് ഇപ്പോഴത്തെ അവസ്ഥ നീതിനിർവ്വഹണരംഗത്തെ പാളിച്ചകളും ഇവർ ചുണ്ടിക്കാട്ടി.ഇതിനെതിരെ സർക്കാർ നടപടി സ്വീകരിക്കാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി. കുറ്റാരോപിതർക്ക് വേണ്ടി ഇടപെട്ട ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യുക, അന്വേഷണ നടപടികൾ അട്ടിമറിച്ച ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ സമിതി അംഗങ്ങളായ മാഗ്ലീൻ ഫിലോമിന, മോഹൻ ഗോപാൽ, പി.ഇ ഉഷ , രാജി.എൻ, ഹരിശ്ചന്ദ്രൻ. കെ എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.