തിരുവല്ല: ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്നുണ്ടായ പ്രതിഭാസത്തിന്റെ ഭാഗമായി കുറ്റൂർ പഞ്ചായത്തിന്റെ മൂന്നും നാലും വാർഡിന്റെ അതിർത്തി പ്രദേശമായ മൂലയ്ക്കൽ ഭാഗത്ത് 10 സെന്റ് സ്ഥലത്തോളം മണിമലയാറ്റിൽ പതിച്ചു. പുഴയോരം, അല്ലാട്ടുപറമ്പിൽ ജയശങ്കർ മുകുന്ദകുമാറിന്റെ ഉടമസ്ഥയിലുള്ള സ്ഥലമാണ് മണിമലയാർ കവർന്നത്. കരിങ്കൽ സംരക്ഷണഭിത്തി ഉണ്ടായിരുന്ന ഈ സ്ഥലത്ത് വലിയ മരങ്ങളും ഉൾപ്പെടെ ഉണ്ടായിരുന്നു. ഇവയെല്ലാം പൂർണമായി ആറ്റിൽ മുങ്ങിയ അവസ്ഥയിലാണ്. ഇതിനോട് ചേർന്നു പോകുന്ന കാർഷിക ആവശ്യത്തിനായുള്ള മൈനർ ഇറിഗേഷന്റ് ജലസേചന കനാലും ഏതുനിമിഷവും ആറ്റിൽ പതിയാമെന്ന അവസ്ഥയിലാണ്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതിന് സമീപമുള്ള വടക്കേ പറമ്പിൽ മനോഹരന്റ് 50 അടി താഴ്ചയുള്ള കിണർ പൂർണ്ണമായും ഇടിഞ്ഞു താണു പോയിരുന്നു.
തുടർച്ച ഈ പ്രദേശത്തുണ്ടാകുന്ന ഇത്തരം സംഭവങ്ങളെ പറ്റി അധികൃതർ വിശദമായ പരിശോധന നടത്തണമെന്നും ഇനി ഉണ്ടാകുന്ന വെള്ളപ്പൊക്കം ഈ തീരത്തെ പൂർണമായും കവർന്നെടുക്കുമെന്നും നദിയുടെ ദിശയെ തന്നെ മാറ്റാൻ ഇടയാകും എന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജന സെക്രട്ടറി വി. ആർ. രാജേഷ് ആവശ്യപ്പെട്ടു.
ഫോട്ടോ ക്യാപ്ഷൻ – കുറ്റൂർ പഞ്ചായത്തിലെ മൂലയ്ക്കൽ ഭാഗത്ത് പുഴയോരം, അല്ലാട്ടുപറമ്പിൽ ജയശങ്കറിന്റെ ഉടമസ്ഥയിലുള്ള സ്ഥലം
മണിമലആറ്റിൽ പതിച്ച നിലയിൽ.