ബിയർ പാർലറില്‍ നടന്ന ജന്മദിന ആഘോഷത്തിനിടെയുണ്ടായ സംഘർഷം; അ‍ഞ്ചു പേർക്ക് പരിക്ക്

തിരുവനന്തപുരം: ബിയർ പാർലറില്‍ നടന്ന ജന്മദിന ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തില്‍ അ‍ഞ്ചു പേർക്ക് കുത്തേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.അക്രമത്തില്‍ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേക്ക് മുറിക്കുന്നത് ആരെന്നതിന്റെ പേരിലായിരുന്നു തർക്കം.
ശ്രീകാര്യം സ്വദേശി ഷാലു കെ നായർ (34), ചെറുവയ്ക്കല്‍ സ്വദേശി സൂരജ് (28),സ്വരൂപ് (30), ആക്കുളം സ്വദേശി വിശാഖ് (26), ശ്രീകാര്യം സ്വദേശി അതുല്‍ (28) എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷാലു, സൂരജ് എന്നിവർ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 11.30ന് ആണ് കേസിനാസ്പദമായ സംഭവം.ചെമ്പകമംഗലം സ്വദേശി അക്ബറിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയ 9 അംഗസംഘം സമീപത്തെ മേശയിലിരുന്ന നാലംഗ സംഘവുമായി സൗഹൃദത്തിലായി. തുടർന്ന് ഒരുമിച്ചുള്ള ആഘോഷത്തിനിടെ, കേക്ക് മുറിക്കുന്നതിലായിരുന്നു തർക്കം ഉടലെടുത്തത്.
വാക്കുതർക്കത്തിനിടെ നാലംഗ സംഘം കയ്യിലുണ്ടായ കത്തി ഉപയോഗിച്ച്‌ ആക്രമിച്ചു. കേക്ക് മുറിക്കാനുള്ള കത്തിയും ഫോർക്കും ഉപയോഗിച്ച്‌ എതിർ സംഘവും കുത്തി .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

12 − 2 =