ത്യശൂര്‍: വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ചരിഞ്ഞത് ആനക്കുഴി സ്വദേശി കുരിക്കാശേരി സുരേന്ദ്രന്‍റെ കിണറ്റില്‍ വീണ ആനയാണ്.ആന കിണറ്റില്‍ വീണത് തിങ്കളാഴ്ച രാത്രിയാണ്. ആന ചരിഞ്ഞത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുന്ന അവസരത്തിലാണ്. ഇവിടം കാടിനോട് ചേർന്നുള്ള പ്രദേശമായതിനാല്‍ കാട്ടാനയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ആനയെ ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി പുറത്തെടുക്കാനായിരുന്നു വനംവകുപ്പ് ശ്രമിച്ചിരുന്നത്.