റിയാദ്: മക്കയില്‍ ഉംറ നിർവഹിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ.കെ മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്.ഉംറ നിർവ്വഹിക്കുന്നതിനിടെ ഹറമിനകത്ത് പ്രദക്ഷിണ മുറ്റത്ത് (മത്വാഫി)ല്‍ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.
ഖമീസ് മുശൈത്തില്‍ ജോലിചെയ്യുന്ന മരുമകനും മകളും ഉംറ നിർവഹിക്കാൻ മക്കയിലെത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞായറാഴ്ച രാത്രി ഏറെ വെകിയാണ് ജിദ്ദയില്‍ കഫ്തീരിയയില്‍ ജോലിചെയ്യുന്ന ഇദ്ദേഹം മക്കയിലെത്തിയത്. ഇവരുടെ കൂടെ ഉംറ നിർവഹിക്കുമ്പോഴാണ് നാല് ത്വവാഫ് പൂർത്തീകരിച്ചു മരിച്ചത്. ഉടനെ ഇദ്ദേഹത്തെ അല്‍ജിയാദ് എമർജൻസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഹൃദയസ്തഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.