കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. കുരിശ്പള്ളിയ്ക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്.ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ചു. നവാസിന്‍റെ മുതുകിലും കയ്യിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.