അമ്പലപ്പുഴയില്‍ വോട്ട് ചെയ്തിറങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴയില്‍ വോട്ട് ചെയ്തിറങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ കാക്കാഴം സുശാന്ത് ഭവനില്‍ പി.സോമരാജന്‍ (76) ആണ് മരിച്ചത്.
അമ്പലപ്പുഴ കാക്കാഴം സ്കൂളിലെ 138-ാം നമ്പര്‍ ബൂത്തിലാണ് ഇദ്ദേഹത്തിന് വോട്ടുണ്ടായിരുന്നത്.അരമണിക്കൂറോളം വരി നിന്ന ശേഷമാണ് ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
ഇതിനുശേഷം സ്കൂളിന് പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

six − five =