പാലക്കാട് : തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസാണ് മരിച്ചത്.വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീട്ടില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതൃസഹോദരന്‍ പറഞ്ഞു. കളിക്കുന്നതിനിടയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.