(അജിത് കുമാർ. ഡി )
പുറത്തു ചുറ്റും ചുട്ടു പൊള്ളുന്ന വെയിൽ.33ഡിഗ്രി സെൽഷ്യസ്. ഒന്ന് പുറത്തിറങ്ങിയാൽ ചൂടുകൊണ്ട് പൊള്ളുന്ന അവസ്ഥ. വൈകുന്നേരം ചൂടൊന്നു കുറക്കാൻ കടൽത്തീരങ്ങളിൽ പോയി ഇരുന്നാലോ എന്ന ചിന്ത മനസ്സിൽ. കുടുംബവും ഒത്തു ഏതെങ്കിലും കടൽ തീരങ്ങളി ലെ പാറ ക്കൂട്ടങ്ങളുടെ മുകളിൽ കയറി ഇരുന്നാൽ നല്ലൊരു കുളിർമ… ചുറ്റുപാടും പര ന്ന് കിടക്കുന്ന കടൽ. നല്ല കടൽ കാറ്റും കൂടി ആകുമ്പോൾ നല്ലൊരു കുളിർമ. എന്നാൽ അവിടേക്കു പോയി ഇരിക്കുന്നവർ ഇനി മുതൽ ജാഗ്രത പാലിച്ചേ മതിയാകൂ. കനത്ത ചൂടിൽ പാറകൾ ക്കടിയിൽ നിന്നും പാമ്പുകൾ പുറത്തിറങ്ങുന്ന കാഴ്ച ഏവരെയും ഞെട്ടിപ്പിക്കുന്നു. വൻ അപകടം ആണ് അവിടെങ്ങും പതി ഇരിക്കുന്നത്. കടൽക്കരയിൽഉല്ലാസത്തിനായി പോയിരിക്കുന്നവർ തികഞ്ഞ ജാഗ്രത പാലിച്ചില്ലെങ്കിൽ മരണം ഉറപ്പ്…..