ചെന്നൈ: യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് ഗർഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരൻകോവില്‍ സ്വദേശിനി കസ്തൂരിയാണ് മരിച്ചത്.ചെന്നൈ-എഗ്മൂർ-കൊല്ലം എക്സ്‌പ്രസ് ട്രെയിനിലാണ് അപകടം സംഭവിച്ചത്. ചെന്നൈയില്‍ നിന്ന് ശങ്കരൻകോവിലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെ വാതലിന് സമീപം എത്തിയ യുവതി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. യുവതി വീണതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചിരുന്നു. എന്നാല്‍ ഏഴ് കിലോമീറ്റർ അപ്പുറമാണ് ട്രെയിൻ നിന്നതെന്നും അപകടസ്ഥലത്ത് തന്നെ ട്രെയിൻ നിർത്തിയിരുന്നെങ്കില്‍ യുവതിയെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും ബന്ധുക്കള്‍ വാദിക്കുന്നു.